ബഹ്‌റൈന്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിസ്മസ് കാരള്‍ ശുശ്രുഷ നാളെ (വെള്ളി) വൈകിട്ട് അഞ്ച് മുതല്‍ ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇടവകയിലെ പ്രാര്‍ഥനാ ഗ്രൂപ്പുകളെ പങ്കെടുപ്പിച്ചുള്ള ക്രിസ്മസ് ട്രീ മത്സരത്തോടെയാണ് തുടക്കം.
BJ4P4kxY
മുഖ്യാതിഥി ഡോ. ഡി. ബാബു പോള്‍ ക്രിസ്മസ് സന്ദേശം നല്‍കും. ഇടവക-സണ്‍ഡേ സ്‌കൂള്‍ ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലണുിക്കും.ല്പ ഇടവക യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഭക്ഷണം ലഭിക്കുന്ന ഫുഡ് സ്റ്റാള്‍ ക്രമീകരിക്കുന്നുണ്ട്. ല്പമുഹറഖ്, മനാമ, റിഫ എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുപ്പിറവി സന്ദേശം ഇടവകയിലെ ഓരോ ഭവനങ്ങളിലും എത്തിക്കുക എന്ന ദൗത്യവുമായി ഇടവകയിലെ പ്രാര്‍ഥനാ ഗ്രൂപ്പ് ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരോ ഭവനങ്ങളും സന്ദര്‍ശിച്ച് സ്‌നേഹത്തിന്റെയും, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദൂത് നല്‍കി.

Tags:

No comments yet... Be the first to leave a reply!

Leave a Reply