ദോഹ: ദന്ത ശുചിത്വത്തിനും ദന്തരോഗ ചികിത്സക്കുമായി പ്രത്യേക മൊബൈല്‍ ക്‌ളിനിക്കുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലോജിസ്റ്റിക്‌സ് ആന്റ് സപൈ്‌ള, നാസര്‍ ബിന്‍ ഖാലിദ് ആന്റ് സണ്‍സ് (മെര്‍സിഡസ് ബെന്‍സ്) കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചു. ഏറ്റവും അത്യാധുനിക സംവിധാനങ്ങള്‍ മൊബൈല്‍ ക്‌ളിനിക്കിലുണ്ടാകും. പല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ചികിത്സിക്കുന്നതിന് പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദന്തരോഗ ചികിത്സക്കുള്ള ഉപകരണങ്ങളും മരുന്നുകളും ക്‌ളിനിക്കിലുണ്ടാകും. 12.95 ലക്ഷം റിയാലിന്റെ പദ്ധതിയാണിത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലോജിസ്റ്റിക്‌സ് ആന്റ് സപൈ്‌ള പര്‍ച്ചേസ് വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാമിസ് സൈഫ് അല്‍ മന്‍സൂരിയും നാസര്‍ ബിന്‍ ഖാലിദ് ആന്റ് സണ്‍സ് കമ്പനി അനസ് മിഷാലുമാണ് കരാറില്‍ ഒപ്പുവെച്ചത്. പൊതുജനാരോഗ്യവും ദന്താരോഗ്യവും ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ലഫ്റ്റനന്റ് കേണല്‍ ഖാമിസ് സൈഫ് അല്‍ മന്‍സൂരി പറഞ്ഞു. പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ബ്രിഗേഡിയര്‍ ഖലീഫ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. യൂറോപ്യന്‍ നിലവാരത്തിലുള്ള ദന്ത ചികിത്സ സംവിധാനമുള്ള വാഹനമാണ് പദ്ധതിയുടെ ഭാഗമായി റോഡില്‍ ഇറക്കുക. എക്‌സ്‌റേ ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സസൗകര്യവും വാഹനത്തിലുണ്ടാകുമെന്ന്  മന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍വീസ് ദന്തല്‍ വിഭാഗത്തിന്റെ ഹെഡ് ഡോ. ശൈഖ ജാസിം അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
അലി ബിന്‍ അലി മെഡിക്കല്‍ ഇന്‍സ്റ്റ്യൂഷനില്‍ നിന്നാണ്  ക്‌ളിനിക്കിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. ജര്‍മന്‍ സെറോണ കമ്പനിയുടെ ടീത്ത് ചെയര്‍ ഉള്‍പ്പടെയുള്ളവ ക്‌ളിനിക്കിലുണ്ടാകും.

No comments yet... Be the first to leave a reply!

Leave a Reply