ദോഹ: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്  സ്വദേശികള്‍ മാത്രമല്ല രാജ്യത്ത് വസിക്കുന്ന വിവിധ പ്രവാസി സമൂഹങ്ങള്‍ക്കും ആതിഥേയരാകാമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അസി. സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു.
ദോഹയില്‍ സുപ്രീം കമ്മിറ്റിയിയൊരുക്കിയ റമദാന്‍ അത്താഴവിരുന്നിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലോകവും മധ്യ പൗരസ്ത്യ ദേശവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2022 ലെ ഫിഫ ലോകകപ്പിന് ആഥിത്യമരുളാനുള്ള ഖത്തറിന്റെ തയ്യറെടുപ്പുകള്‍ പുരോഗമിച്ചു വരികയാണെന്ന് നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. വിവിധ സമൂഹങ്ങള്‍ ഒന്നിച്ചു രാജ്യപുരോഗതിയില്‍ പങ്കാളികളായും സാംസ്‌കാരിക വൈവിധ്യങ്ങള്‍ കാത്തുസൂക്ഷിച്ചും കഴിയുന്ന സൗന്ദര്യമുള്ള നാട് എന്നതായിരിക്കും  2022 ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമേകുന്ന ഖത്തറിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കായി സുപ്രിം കമ്മിറ്റി നടത്തിയ റമദാന്‍ സുഹൂറിനിടെ സംസാരിക്കുകയായിരുന്നു നാസര്‍ അല്‍ ഖാതര്‍.

No comments yet... Be the first to leave a reply!

Leave a Reply