കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങളുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ട ബ്രിട്ടീഷ് സെക്യൂരിറ്റി കമ്പനിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങളിലും സജ്ജീകരണങ്ങളിലും പരിശീലനം നല്‍കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ‘ഗ്രൂപ് ഫോര്‍ എസ് ഇന്റര്‍നാഷനല്‍’ എന്ന ബ്രിട്ടീഷ് കമ്പനിയുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്റെ മേല്‍നോട്ടത്തില്‍ കരാറിലൊപ്പിട്ടത്. അതിനുശേഷമാണ് ഈ ബ്രിട്ടീഷ് കമ്പനിക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. നിലവില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരക്ഷയൊരുക്കുന്നതില്‍ ലോകത്തെ മികച്ച കമ്പനികളിലൊന്നാണ് കരാറിലേര്‍പ്പെട്ട ഗ്രൂപ് ഫോര്‍ എസ് ഇന്റര്‍നാഷനലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

No comments yet... Be the first to leave a reply!

Leave a Reply