മനാമ: അടുത്ത ആഴ്ച മുതല്‍ റെസ്റ്റോറന്റുകളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. ഇതുവഴി ഭക്ഷണത്തിന്റെ നിരക്ക് കുറയുമെന്നാണ് കരുതുന്നത്. ഹോട്ടലുകള്‍ക്കകത്തുള്ള ‘ടൂറിസം റെസ്റ്റോറന്റുകളി’ല്‍ നിരക്ക് ഈടാക്കുന്നത് തുടരും.
ഓരോ റെസ്റ്റോറന്റുകളിലും വ്യത്യസ്ത നിരക്കിലാണ് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നത്. ചിലയിടങ്ങളില്‍ മൊത്തം ബില്ലിന്റെ 25 ശതമാനം വരെ ഈയിനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
ജൂലൈ പത്തുമുതലാണ് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് നിരോധിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും. അനധികൃതമായി സര്‍വീസ് ചാര്‍ജ്ജ് ഈടാക്കിയാല്‍ 10,000 ദിനാര്‍ വരെ പിഴ ഈടാക്കും.
ഈ നിയമത്തിന്റെ പരിധിയില്‍ വരാത്ത റെസ്റ്റോറന്റുകള്‍ക്ക് പുറത്ത് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ പതിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അധ്യക്ഷന്‍ മജീദ് നാസിര്‍ ഷറഫ് പറഞ്ഞു.

No comments yet... Be the first to leave a reply!

Leave a Reply