മനാമ: റമദാന്‍ഈദ് വേളയില്‍ 559 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കിടെ മികച്ച സ്വഭാവം കാത്തുസൂക്ഷിച്ചവരെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. തടവു കഴിഞ്ഞത്തെുന്നവരെ സമൂഹത്തിന്റെ ഭാഗമാക്കാനും രാഷ്ട്രത്തിന് അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും ഇത്തരം നടപടികള്‍ വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നന്മയുടെയും സേവനത്തിന്റെയും വഴിയിലൂടെ ഇവര്‍ക്ക് വളരാന്‍ സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു.   റമദാന്‍ഈദ് വേളയില്‍ എല്ലാ വര്‍ഷവും തടവുകാര്‍ക്ക് രാജാവ് ശിക്ഷാ ഇളവ് പ്രഖ്യാപിക്കാറുണ്ട്.

No comments yet... Be the first to leave a reply!

Leave a Reply