jiddha photoകൊളത്തൂര്‍:സന്ദര്‍ശന വിസയില്‍ കുടുംബത്തോടൊപ്പം എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതയായി.കൊളത്തൂര്‍ ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുരുവമ്പലം നീലുകാവില്‍ കുളമ്പിലെ കല്ലേതൊടി മുഹമ്മദലിയുടെ മകള്‍ ഹിബ ഫാത്തിമ  (13) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മെയിലാണ് ജിദ്ദയില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക്  കുടുംബത്തോടൊപ്പം  സന്ദര്‍ശനത്തിനായി എത്തിയത് . ഈ മാസം 17ന് മടങ്ങി വരാനുള്ള ഒരുക്കത്തിലായിരുന്നു.മാതാവ്  സീനത്ത്. സഹോദരങ്ങള്‍ നഹ് ല ഫാത്തിമ, നസ് ല ഫാത്തിമ, ഹന്ന ഫാത്തിമ.

No comments yet... Be the first to leave a reply!

Leave a Reply