knifeമസ്‌കറ്റ്: ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്‌കത്തിലെ മത്രയില്‍ താമസ സ്ഥലത്ത് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത് .കവര്‍ച്ച ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്‍. ഏകദേശം 20,000 രൂപയോളം ഇയാള്‍ കൈവശം വക്കാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു .വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ആളാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മുറിയില്‍ എത്താറുള്ള സത്യന്‍ ഒരുമണിയോട് കൂടി കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

No comments yet... Be the first to leave a reply!

Leave a Reply