മങ്കട: മങ്കട നോര്‍ത്ത് ചേരിയംസ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരണപെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നോര്‍ത്ത് ചേരിയം പരേതനായ ആലുങ്ങല്‍അലവി ഹാജിയുടെ മകന്‍ അബ്ദു റസാഖ ്(49) ആണ് മരണപെട്ടത്. ബുധനാഴ്ച രാത്രി കമ്പനി ജീവനക്കാരുമായി വാഹനമോടിച്ചു പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഭാര്യ: സലീന .മാതാവ് :റുഖിയ.  മക്കള്‍:റിംഷിന ,ഷഹന,മുഹ്‌സിന. മരുമകന്‍:ഷമീര്‍ (മക്ക).സഹോദരങ്ങള്‍: ഹുസൈന്‍, ഹനീഫ( സഹകരണ ബാങ്ക് മങ്കട),ഖദീജ, ആയിഷ ,റഷീദ്.

No comments yet... Be the first to leave a reply!

Leave a Reply