acidentതിരൂര്‍: മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. സൗദി അറേബ്യയിലെ റാബിഗില്‍ ട്രക്ക്  മറിഞ്ഞ് താനാളൂര്‍ തറയില്‍ സ്വദേശി വടുതല മുഹമ്മദ് അഫ്‌സലിന്റെ ഭാര്യ ചൂരപ്പിലാക്കല്‍ സഫീറ(26),  മകന്‍ മുഹമ്മദ്  അമല്‍ (8) എന്നിവരാണ മരിച്ചത്. ജിദ്ദ  യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ചൂര പിലാക്കല്‍ അബ്ദുല്‍ കരിം  ആയിശ ദമ്പതികളുടെ മകളാണ് ഷഹല ,സല്‍മാന്‍ സുഹൈറ എന്നിവര്‍ സഹോദരങ്ങളാണ് മൃതദേഹം സൗദിയില്‍ സംസ്‌കരിക്കും. വര്‍ഷങ്ങളായി അഫ്‌സലും കുടുംബവും സൗദിയിലാണ്

അഫ്‌സല്‍ ഗുരുതരാവസ്ഥയില്‍ റാബിഗ് ജനറല്‍ ആശുപത്രിയിലാണ്. ഇടിയുടെ ആഘാതത്തില്‍ പിക്കപ് പൂര്‍ണമായും തകര്‍ന്നു. യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയാണ് സഫീറ. ഓഗസ്റ്റ് ആറിന് നാട്ടില്‍ പോകാനിരിക്കെയാണ് അപകടം.

No comments yet... Be the first to leave a reply!

Leave a Reply