mcdonalds-ajman-death-crashഅജ്മാന്‍: ഹുമൈദിയ പെട്രോള്‍ സ്റ്റേഷനിലെ മാക് ഡൊണാള്‍ഡ് ഭക്ഷണശാലയിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി ഇന്ത്യക്കാരിയും ഇറാഖി ബാലനും മരിച്ചു. ഭക്ഷണശാലയിലുണ്ടായിരുന്ന കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഔട്‌ലറ്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന 45 വയസുള്ള ഇന്ത്യക്കാരിയും 10 വയസുള്ള ഇറാഖി ബാലനുമാണ് മരിച്ചത്.
23 കാരനായ സ്വദേശി ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. അപസ്മാര രോഗിയായ ഇയാള്‍ വാഹനം പാര്‍ക്കിങ്ങില്‍ നിന്നെടുക്കുമ്പോള്‍ പെട്ടെന്ന് അസുഖം വരികയും വാഹനം ഭക്ഷണശാലയുടെ ചില്ലുവാതില്‍ തകര്‍ത്ത് അകത്തേയ്ക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് അജ്മാന്‍ പൊലീസ് തലവന്‍ കേണല്‍ അബ്ദുല്ല അല്‍ ഹംറാനി പറഞ്ഞു. പരുക്കേറ്റവരെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments yet... Be the first to leave a reply!

Leave a Reply