fireഷാര്‍ജ: ഷാര്‍ജ ജല വൈദ്യുതി വിഭാഗ(സേവ)ത്തിന്റെ കിങ് ഫൈസല്‍ റോഡില്‍ അല്‍ മജാസ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപനിലയത്തില്‍ അഗ്‌നിബാധ. ആര്‍ക്കും പരുക്കില്ല. വന്‍ നാശനഷ്ടം സംഭവിച്ചു. ഈ ഭാഗത്ത് താത്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഇതുമൂലം താമസക്കാര്‍ കനത്ത ചൂടില്‍ ദുരിതത്തിലായി.

ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കി. ഈ ഭാഗത്ത് മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടായി. സംഭവ സ്ഥലത്തു നിന്നുയര്‍ന്ന കറുത്ത പുക വളരെ അകലേയ്ക്ക് കാണാമായിരുന്നു. അഗ്‌നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.

No comments yet... Be the first to leave a reply!

Leave a Reply