shopsറിയാദ്: സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാത്രി ഒമ്പത് വരെയായി ക്രമീകരിക്കുന്ന നിയമത്തില്‍ നിന്നും ചില മേഖലകളെ ഒഴിവാക്കും. റെസ്റ്റോറന്റുകള്‍ ,അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ,കോഫീ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിര്‍ദ്ദിഷ്ട നിയമത്തില്‍ നിന്നും ഒഴിവാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വ്യക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു. മക്കയിലെയും മദീനയിലേക്കും ഹറമിന് സമീപത്തുളള സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

No comments yet... Be the first to leave a reply!

Leave a Reply