naboothiriകുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ഡോക്ടറും ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം (ഐ.ഡി.എഫ്) ന്റെ സ്ഥാപകനുമായ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോക്ടര്‍ നാരായണന്‍ നമ്പൂതിരിയുടെ ദേഹവിയോഗത്തില്‍ എന്‍.എസ്.എസ്. കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു.

അബു ഹലീഫ ഭാരതാ ഹാളില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രസാദ് പദ്മനാഭന്‍ സദസ്സിനെ സ്വാഗതം ചെയ്തു ഡോക്ടര്‍ നമ്പൂതിരിയുടെ നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റുമായുള്ള ബന്ധത്തെപ്പറ്റി ചെറു വിവരണം നല്കി. ഡോക്ടര്‍ നമ്പൂതിരിയുടെ വിയോഗം പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഉല്ലാസ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഡോക്ടര്‍മാരായ സരിത, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഡോക്ടര്‍ നമ്പൂതിരിയുടെ ചിത്രത്തിനു മുന്നില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചനയക്ക് തുടക്കമിട്ടു. സാംസ്‌ക്കാരിക സാമൂഹിക ആതുരശുശ്രൂഷാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഓര്‍മ്മകള്‍ പങ്കുവച്ചു സംസാരിച്ചു.

എന്‍ എസ് എസ് പേട്രണ്‍ സുനില്‍ മേനോന്‍, അദ്ദേഹവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും കുവൈറ്റിനും, ഇന്ത്യന്‍ സമൂഹത്തിനും പ്രതേകിച്ചും, ഡോക്ടര്‍ നമ്പൂതിരി സാറിന്റെ വിയോഗം തീരാ നഷ്ടമായിരിക്കുമെന്നും പറയുകയുണ്ടായി.

കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നിന്ന നന്മ നിറഞ്ഞ വ്യക്തിത്വമായിരുന്നു ഡോക്ടര്‍ നമ്പൂതിരിയെന്ന് കുവൈറ്റിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര അഭിപ്രായപ്പെട്ടു.

എന്‍ എസ് എസ് വനിതാ സമാജത്തിനു വേണ്ടി വനിതാ ജോയിന്റ് കണ്‍വീനര്‍ കീര്‍ത്തി സുമേഷ് അനുശോചന പ്രസംഗം നടത്തി. ഐ ഡി എഫ് നെ പ്രതിനിധീകരിച്ച് ഡോക്ടര്‍മാരായ സരിത, ഉണ്ണിക്കൃഷ്ണന്‍, സംസ്‌കൃതി കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, നാഫോ കുവൈറ്റ് പ്രസിഡന്റ് നന്ദകുമാര്‍, അജ്പാക്ക് പ്രസിഡന്റ് രാജീവ് നടുവിലേമുറി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റ് മധു വെട്ടിയാര്‍, വെല്‍ഫെയര്‍ കോഡിനേറ്റര്‍ സജി, എരിയ കോഡിനേറ്റര്‍ ദിനചന്ദ്രന്‍, മുതിര്‍ന്ന അംഗങ്ങളായ കെ.പി വിജയകുമാര്‍, വിജയന്‍ പിള്ള, മുന്‍ പ്രസിഡന്റുമാരായ മണികണ്ഠന്‍, ബൈജു പിള്ള, ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ഹരി പിള്ള എന്നിവര്‍ ഡോക്ടറുമായുള്ള ഓര്‍മ്മകളും എന്‍ എസ് എസ് കുവൈറ്റിന് അദ്ധേഹം ചെയ്ത സംഭാവനകളും ഉപദേശങ്ങളും അയവിറക്കി. ട്രഷറര്‍ ശ്രീകുമാര്‍ നന്ദി പ്രകാശനത്തോടെ ചടങ്ങ് സമാപിച്ചു.

No comments yet... Be the first to leave a reply!

Leave a Reply