obt-parumalaദമാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ പരുമല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല പരുമല പുതുപറമ്പില്‍ കിഴക്കേതില്‍ ഗീവര്‍ഗീസ് കുഞ്ഞപ്പി  ഏലിയാമ്മ ദമ്പതികളുടെ മകന്‍ ബിജു വര്‍ഗീസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി സൗദിയില്‍ ഉളള ഇദ്ദേഹം അല്‍ ഹസയിലെ സ്വകാര്യ സ്ഥാപനത്തില്‍ വെല്‍ഡറായി ജോലി ചെയ്തു വരികയായിരുന്നു.
മ്യതദേഹം അല്‍ ഹസയിലെ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ലിജി വര്‍ഗീസാണ് ഭാര്യ. ലിന്‍സി, ലിബിന്‍ എന്നിവര്‍ മക്കളാണ്.

No comments yet... Be the first to leave a reply!

Leave a Reply