heatദമാം: സൗദി അറേബ്യ കടുത്ത വേനല്‍ ചൂടിലേക്ക്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിയിലെത്തി. വരും ദിവസങ്ങളില്‍ ഇത് ഉയരുമെന്നും സൂര്യാഘാതം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ച് 11മുതല്‍ 3 വരെയുളള സമയങ്ങളില്‍ പുറത്തിറങ്ങി നടക്കാതെ സൂക്ഷിക്കണമെന്നും ശരീരത്തിലേക്ക് കഠിനമായ ചൂട് തട്ടാതെ ശ്രദ്ധിക്കണമെന്നും കലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദമാം ,അല്‍ ഹസ ,ജുബൈല്‍ ,നാരിയ ,കഫ് ജി തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ അന്തരീക്ഷ ഊഷ്മാവ് 50  ഡിഗ്രിക്ക് മുകളിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീശിയടിക്കുന്ന ശീതക്കാറ്റാണ് അനുഭവപ്പെടുന്നത് .

കടുത്ത വേനല്‍ ചൂടില്‍ പുറം പണിക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ശരീരത്തിലുളള ജലാംശം നഷ്ടപ്പെടുന്നതിനാല്‍ കൂടുതല്‍ വെളളം കുടിക്കണമെന്നും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ അഭ്യര്‍ത്ഥിച്ചു.

No comments yet... Be the first to leave a reply!

Leave a Reply