ROY THOMASകട്ടപ്പന: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കട്ടപ്പന സ്വദേശി മരിച്ചു. കട്ടപ്പന കണിയാരകത്ത് പരേതനായ കെ. സി തോമസിന്റെ മകന്‍ റോയി തോമസാ(45)ണ് മരിച്ചത്. 15 വര്‍ഷത്തോളം ദുബൈയില്‍ ജോലി നോക്കിയ റോയി ഇടക്കാലത്ത് മടങ്ങിയെത്തിയശേഷം ഒരു വര്‍ഷം മുമ്പാണ് വീണ്ടും പോയത്. ദുബൈയിലെ കൊമിഡോര്‍ കമ്പനിയിലെ ജീവനക്കാരനായ റോയി ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങാന്‍ കമ്പനി വാഹനം കാത്തുനില്‍ക്കുന്നതിനിടെ, ചരക്ക് കയറ്റിവന്ന വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെയാണ് അപകടം.
തങ്കമണി കാമാക്ഷി മാമലശേരി കുടുംബാംഗം ആശ(തെര്‍മോ സെക്യൂരിറ്റി സിസ്റ്റംസ്, കട്ടപ്പന )യാണ് ഭാര്യ. പുളിയന്മല കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഗ്രിഗറിയും ഗസലും മക്കളാണ്. മംഗളം ദിനപത്രം കട്ടപ്പന ബ്യൂറോ ചീഫ് കെ. എം മത്തായിയുടെ സഹോദരനാണ് മരിച്ച റോയി. അന്നക്കുട്ടിയാണ് റോയിയുടെ മാതാവ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ദുബൈയിലുള്ള ബന്ധുക്കളുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു.

No comments yet... Be the first to leave a reply!

Leave a Reply