ROYകട്ടപ്പന: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കട്ടപ്പന കണിയാരകത്ത് പരേതനായ കെ.സി. തോമസിന്റെ മകന്‍ റോയി തോമസി(45)നു നാടിന്റെ യാത്രാമൊഴി. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ ഒന്‍പതോടെ സഹോദരനും മംഗളം കട്ടപ്പന ലേഖകനുമായ കെ.എം മത്തായിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നൂറു കണക്കിനാളുകള്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നോടെ കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഫാ. വര്‍ഗീസ് ജോണ്‍ പഞ്ഞിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ മുഖ്യകാര്‍മികത്വവും ഫാ. ജിനു കുരുവിള, ഫാ. ഫിലിപ്പ് എബ്രഹാം മാമലശേരില്‍, ഫാ. ജെയിംസ് കുര്യന്‍ പുതിയപുരയിടം, ഫാ. ഐസക് കുളംവയലില്‍, ഫാ. ജോണി വാഴയില്‍ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ്, നഗരസഭ അധ്യക്ഷന്‍ ജോണി കുളംപള്ളി, മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി വര്‍ഗീസ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്, കട്ടപ്പന ഡിവൈ.എസ്.പി: പി.കെ ജഗദീഷ്, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ് മോഹനന്‍, സി.പി.എം ഏരിയ സെക്രട്ടറി വി.ആര്‍ സജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പൊരുന്നോലി, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ടി.ജെ ജേക്കബ്, എന്‍.സി.പി ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ കൂവപ്ലാക്കല്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.പി സുമോദ്, യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക്സഭാ മണ്ഡലം പ്രസിഡന്റ് ബിജോ മാണി, കെ.വി.വി.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.കെ തോമസ്, എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ ഗോപി, ഫാ. അഗസ്റ്റിന്‍ കാര്യപുറം, ഫാ. ജോസ് പ്ലാച്ചിക്കല്‍, ഫാ. ജോബി ചുള്ളിയില്‍, ഫാ. റോബിന്‍സ് ജേക്കബ് കുന്നുംമാലില്‍, ഫാ. സന്തോഷ് ചെമ്പകത്തിങ്കല്‍, ഫാ. ജോര്‍ജ് കാഞ്ഞമല, ഫാ. ബിനു കുരുവിള, സി.കെ മോഹനന്‍, മനോജ് മുരളി, മനോജ് എം.തോമസ്, തോമസ് മൈക്കിള്‍, എം.സി ബിജു, ടിജി എം.രാജു, പി.ആര്‍ രമേശ്, എന്‍. ശിവരാജന്‍, ശ്രീനഗരി രാജന്‍, തോമസ് രാജന്‍ എന്നിവരും റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍, ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും വ്യാപാരികളും വിവിധ സംഘടന പ്രതിനിധികളും ആദരാഞ്ജലിയര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റോയിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.

No comments yet... Be the first to leave a reply!

Leave a Reply