Kingdom tower

Kingdom tower

റിയാദ്: ഓഗസ്റ്റ് 23ന് ഫറോക്ക്‌റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ഗ്ലോബല്‍ ഫറോക്കിയന്‍സ് മീറ്റ് 2016’ന്റെവിജയത്തിനായി വിപുലമായ സംഘാടകസമിതിരൂപീകരിച്ചു. ഭാരവാഹികളായി അബ്ദുല്‍അസീസ്‌കറുത്തേടത്ത് (ചെയര്‍മാന്‍), അബ്ദുല്‍ലത്തീഫ്ഇ.കെ (ജനറല്‍കണ്‍വീനര്‍), അസ്‌കര്‍ റഹ്മാന്‍.വി (ചീഫ്‌കോഓര്‍ഡിനേറ്റര്‍)വിവിധസബ് കമ്മിറ്റി ഭാരവാഹികളായിസന്തോഷ്മാടാരി, സാലിഹ്‌പൊയില്‍തൊടി, റീജിത്ത് രാജന്‍, പി.കെജാഫര്‍ (റജിസ്റ്റ്രേഷന്‍), അഷ്‌റഫ്‌വേങ്ങാട്ട്, വി. മമ്മു (പ്രോഗ്രാം&റിസപ്ഷന്‍), രാജേഷ് പൊന്നേംപറമ്പത്ത്, കോയട്ടി ഖത്തര്‍, (പബ്ലിസിറ്റി), അക്ബര്‍വേങ്ങാട്ട്, അബ്ദുനാസര്‍ ഖത്തര്‍ (മീഡിയ& സപ്ലിമെന്റ്), അബൂബക്കര്‍.വി, അലിഅക്ബര്‍വൈത്ത്, മൊയ്തീന്‍ കോയ കല്ലമ്പാറ (ഫിനാന്‍സ്), അലിഅക്ബര്‍ ഖത്തര്‍, നജ്മുദ്ദീന്‍ എം.സി(ഫുഡ്), മാമുക്കോയദുബൈ, ഫൈസല്‍കെ (സ്റ്റേജ്, ലൈറ്റ്&സൗണ്ട്), കെ. മുഹമ്മദ് ബഷീര്‍, ഷാജിആസ്‌ട്രേലിയ (അവാര്‍ഡ്&ഗിഫ്റ്റ്) എന്നിവരെ തെരഞ്ഞെടുത്തു.
ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെആഭിമുഖ്യത്തില്‍ നടന്ന പരിപാടിയു.എ.ഇ, സൗദിഅറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, വൈത്ത്, ആസ്‌ത്രേലിയതുടങ്ങിലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിന്ന ഫറോക്ക് പ്രവാസിഅസോസിയേഷന്റെ കമ്മിറ്റികളുടെ സംയുക്തസഹകരണത്തോടെയാണ്‌സംഘടിപ്പിക്കുന്നത്. ലോകത്തിന്റെവിവിധ ഭാഗങ്ങളിലുള്ള ഫറോക്ക്മുനിസിപ്പാലിറ്റി പരിധിയില്‍വരുന്ന പ്രവാസികളുംഅവരുടെകുടുംബങ്ങളുമാണ്മീറ്റില്‍ പങ്കെടുക്കുക. മീറ്റില്‍ ആയിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായിസംഘാടകര്‍ പറഞ്ഞു. പ്രവാസജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയവരെആദരിക്കുക, എസ്.എസ്.എല്‍.സി, പ്ലസ് ടുമുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലകളില്‍ ഉന്നത വിജയം നേടിയവരെയും പാഠ്യേതരമേഖലകളില്‍ ബഹുമതികള്‍കരസ്ഥമാക്കിയവരെയുംആദരിക്കുക, പ്രവാസികുടുംബ സംഗമം, സാംസ്‌കാരിക സമ്മേളനം, പ്രവാസി സമ്മിറ്റ്, ഇശല്‍നൈറ്റ്എന്നിങ്ങനെ വിവിധ പരിപാടികള്‍മീറ്റിന്റെ ഭാഗമായി നടക്കം. സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍വിവിധ സെഷനുകളില്‍പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനായി  നിരവധി പ്രവാസികളുംകുടുംബങ്ങളും നാട്ടിലെത്തി.ആദ്യമായി സംഘടിപ്പിക്കുന്ന പ്രവാസിസംഗമംഅവിസ്മരണീയഅനുഭവമായിരിക്കുമെന്ന്‌സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍അസീസ്‌കറുത്തേടത്തും ജനറല്‍കണ്‍വീനര്‍ ഇ.കെഅബ്ദുല്ലത്തീഫും പറഞ്ഞു.

No comments yet... Be the first to leave a reply!

Leave a Reply