e ringsജിദ്ദ: ഹജ് ,ഉംറ തീര്‍ത്ഥാടകരുമായി ബന്ധപ്പെടുത്തി എല്ലാ വിവരങ്ങളും അടങ്ങിയ പുതിയ ഇ വളകള്‍ മന്ത്രാലയം പുറത്തിറക്കി.ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിന് സാധിക്കും എന്നതാണ് ഇ വളകളുടെ പ്രത്യേകതയെന്ന് ഹജ് ,ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഈസ മുഹമ്മദ് റവാസ് പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുമ്പോള്‍ നടപടി ക്രമങ്ങളുടെ സമയം കുറക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും ഇ വളകളിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ജാതരായവരെ തിരിച്ചറിയുന്നതിനും ,വഴി തെറ്റി പോകുന്നവരെ കണ്ടെത്തി താമസ സ്ഥലത്ത് എത്തിക്കുന്നതിനും ,അറബി ഭാഷ സംസാരിക്കാന്‍ അറിയാത്ത വൃദ്ധന്മാരെ തിരിച്ചറിയല്‍ ,പ്രത്യേക മാനദണ്ഡത്തിലുളള കണക്കെടുപ്പ് എന്നിവ ഇ വളകള്‍ എളുപ്പമാക്കും.

തീര്‍ത്ഥാടകരുടെ പാസ് പോര്‍ട്ട് നമ്പര്‍ ,വിസാ നമ്പര്‍, താമസസ്ഥലത്തിന്റെ വിലാസം തുടങ്ങിയ വിവരങ്ങള്‍ ഇ വളകളില്‍ രേഖപെടുത്തിയിട്ടുണ്ട്.

ഓരോ തീര്‍ത്ഥാടകര്‍ക്കുമുളള വളകളില്‍ തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അച്ചടിക്കണമെന്ന് വിദേശ ഉംറ ഏജന്‍സികള്‍ക്കും ഹജ് മിഷന്‍ ഓഫീസുകള്‍ക്കും ,ഹജ് ഓപ്പറേറ്റര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഈസ മുഹമ്മദ് റവാസ് വ്യക്തമാക്കി.

No comments yet... Be the first to leave a reply!

Leave a Reply