help-deskദോഹ: പ്രവാസിമലയാളികള്‍ക്കിടയില്‍ ‘നോര്‍ക്ക’ ക്ഷേമനിധിയുടെ ഹെല്‍പ്പ്ഡസ്‌ക്കുകള്‍ സജീവമാകുന്നു. പ്രവാസികള്‍ക്ക് ഭാവിയില്‍ വളരെ പ്രയോജനപ്രദമായ നോര്‍ക്കയുടെ വിവിധ ക്ഷേമപദ്ധതിയില്‍ അംഗമാകുന്നതിനുള്ള സഹായഹസ്തവുമായി രംഗത്തുള്ളത് സംസ്‌കൃതി ഖത്തര്‍ പ്രവര്‍ത്തകരാണ് . പ്രവാസി ഐ ഡി കാര്‍ഡ്,പ്രവാസി ക്ഷേമനിധി എന്നിവയാണ് പ്രവാസികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ .ഒറ്റതവണ 300 ഇന്ത്യന്‍ രൂപ അടച്ചു അംഗമാകാവുന്ന പദ്ധതിയാണ് പ്രവാസി ഐ ഡി കാര്‍ഡ്. പ്രവാസിയാണെന്നുള്ള തിരിച്ചറിയല്‍ രേഖയുടെ നിയമസാധ്യതയോടൊപ്പം മരണപെട്ടാല്‍ ആശ്രിതര്‍ക്ക് 2ലക്ഷം രൂപ ലഭിക്കുന്ന ഈ പദ്ധതിയില്‍ ചേര്‍ന്നയുടനെതന്നെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭികുന്നതാണ് .പ്രതിമാസം 300 ഇന്ത്യന്‍ രൂപവീതം അടയ്‌കേണ്ട പ്രവാസി ക്ഷേമനിധിയില്‍ അംഗമായാല്‍ 2 മുതല്‍ 5 വര്‍ഷം കഴിഞ്ഞാല്‍ പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍ ലഭിക്കും .പ്രതിമാസം അടയ്‌കേണ്ട 300 ഇന്ത്യന്‍ രൂപ ആറുമാസത്തേക്ക് ഒരുമിച്ചു അടയ്ക്കാനും സംവിധാനമുണ്ട്.

നോര്‍ക്ക ക്ഷേമനിധികളില്‍ അംഗമാകാന്‍ ആഗ്രഹികുന്നവര്‍ക്ക് ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുകയും മറ്റു മാര്‍ഗനിര്‍ദേശങ്ങളുമാണ് സംസ്‌കൃതിയുടെ ഹെല്‍പ്പ്ഡസ്‌ക്കുകള്‍ചെയ്യുന്നത് .മണി എക്‌സ്‌ചേഞ്ച് മുഖേന തിരുവനതപുരം ,കോഴിക്കോട് ,കൊച്ചി എന്നിവിടങ്ങളിലുള്ള നോര്‍ക്ക ഓഫീസില്‍ അപേക്ഷകന് ഇവിടെനിന്നും നേരിട്ട് അയക്കാവുന്നതാണ് .വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം വേണമെന്ന തെറ്റായ വിവരം പലരിലുമുള്ളതായി ബോധവല്‍കരണ രംഗത്തുള്ളവര്‍ പറയുന്നു .അപേക്ഷകന് സ്വയം സാക്ഷ്യപെടുത്താവുന്നതാണെന്ന് നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നുണ്ട് . നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ വിശദീകരികുന്നുണ്ട് .പദ്ധതിയില്‍ അംഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് സംസ്‌കൃതി ഖത്തര്‍ പ്രവര്‍ത്തകരെ സമീപിക്കാവുന്നതാണ്.

No comments yet... Be the first to leave a reply!

Leave a Reply