farewellകല്‍ബ: ആതുര സേവന രംഗത്ത് കല്‍ബ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു പതിറ്റാണ്ടിന്റെ സേവനമനുഷ്ട്ടിച്ച ശേഷം പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന കല്‍ബ  ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ മുന്‍ വനിതാ വിഭാഗം കണ്‍വീനര്‍ കൂടിയായ  കൊച്ചു ത്രേസ്യ ജോസഫിന്  ക്ലബ് കമ്മിറ്റി യാത്രയയപ്പു നല്കി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കര്‍ പരിപാടി ഉത്ഘാടനം  ചെയ്തു. സഹജീവികളോട്  ദീനാനുകമ്പയോടെ അനുവര്‍ത്തിച്ച നിസ്വാര്‍ത്ഥ പ്രവര്‍ത്തനമാണ് സിസ്റ്റര്‍  കൊച്ചുത്രേസ്യ ജോസഫ്  കാഴ്ചവെച്ചതെന്നു അദ്ദേഹം പറഞ്ഞു. ക്ലബ് ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരന്‍, ട്രഷറര്‍ ടി പി മോഹന്‍ ദാസ് , ജോയിന്റ് സെക്രട്ടറി കെ സുബൈര്‍, ആന്റണി, ശിവദാസന്‍, അബ്ദുല്‍ കലാം , ശാഹുല്‍, സൈനുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ് ന്റെ ഉപഹാരം വനിതാ വിഭാഗം പ്രതിനിധി ജയശ്രീ മോഹന്‍ദാസ് നല്‍കി.

No comments yet... Be the first to leave a reply!

Leave a Reply