ദോഹ: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഖത്തറില്‍ അടുത്ത ഏപ്രില്‍ മാസം മുതല്‍ നടപ്പിലാകും. ഇതോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധിയിലെത്തും. ഖത്തരി വനിതകള്‍ക്ക് മാത്രമായുള്ള ഇന്‍ഷൂറന്‍സ് ഇതിനകം തന്നെ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.


പ്രാഥമിക ആരോഗ്യ സേവനത്തിനായുള്ള പദ്ധതിയുടെ ഏക ചുമതലക്കാര്‍ ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായിരിക്കുമെന്ന് പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ പൗരന്‍മാരോടൊപ്പം, കുടിയേറ്റക്കാരും സന്ദര്‍കരുമെല്ലാം ഇന്‍ഷൂറന്‍സ് പരിധിയിലെത്തും. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ആരോഗ്യകേന്ദ്രങ്ങളുമായി ഇനി മുതല്‍ അഡീഷണല്‍ ഇന്‍ഷൂറന്‍സ് കരാറുകളിലേര്‍പ്പെടാനേ അധികാരമുണ്ടായിരിക്കുകയുള്ളു. പ്രാഥികആരോഗ്യ ഇന്‍ഷ്വറന്‍സിന്‍െറ ഏക ചുമതലക്കാര്‍ ഇനി മുതല്‍ ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ മാത്രമായിരിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളായ ഖത്തര്‍ പൗരന്‍മാരുടെ ഇന്‍ഷൂറന്‍സ് പ്രീമിയം ഗവണ്‍മെന്‍റാണ് അടക്കുക. എന്നാല്‍ രാജ്യത്തെത്തുന്ന വിദേശികളുടെ പ്രീമിയം തൊഴിലുടമകളാണ് അടക്കേണ്ടത്.
പദ്ധതി പൂര്‍ത്തികരിക്കുന്നതിന്‍െറ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളുമായി നിലവില്‍ പ്രാഥമിക ആരോഗ്യ ഇന്‍ഷ്വറന്‍സ് കരാറുകളില്‍ ഏര്‍പ്പെട്ട കമ്പനികളുടെ കരാര്‍ മരവപ്പിക്കുന്നതിനായി സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആവശ്യപ്പെട്ടിരിക്കുകയാണ്. കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള സമയ പരിധി 2014 ഏപ്രില്‍ മാസമായിരിക്കും. ഇതിന് ശേഷവും കമ്പനികള്‍ തുടരുന്നത് കണ്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍െറ സുപ്രിം കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

No comments yet... Be the first to leave a reply!

Leave a Reply