കുവൈത്ത് സിറ്റി: അടുത്ത മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്‍െറ മിക്ക ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞനും അറിയപ്പെട്ട കാലാവസ്ഥ നിരീക്ഷകനുമായ സാലിഹ് അല്‍ ഉജൈരി.

ഇപ്പോള്‍ രാജ്യത്തിന്‍െറ മാനത്ത് രൂപപ്പെട്ട മേഖപടലങ്ങള്‍ പിന്‍വലിഞ്ഞ് വീണ്ടും തിരിച്ചുവന്നേക്കുമെന്നും അത് വീണ്ടും മഴക്ക് കാരണമാക്കിയേക്കാമെന്നും ഉജൈരി പറഞ്ഞു. മരുപ്രദേശങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുകയെന്നും അവിടങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രിവരെ താഴ്ന്നേക്കാനും ഇടയുണ്ട്.

എന്നാല്‍ ഈ ദിവസങ്ങളില്‍ കുവൈത്ത് സിറ്റി, വിമാനത്താവളം പോലുള്ള സ്ഥലങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് മൂന്ന് ഡിഗ്രിയിലായിരിക്കും. തിരമാലകള്‍ പരിധിവിട്ട് ഉയരുന്നതിനാല്‍ കടലില്‍ മത്സ്യബന്ധത്തിനും ഉല്ലാസത്തിനും പോകുന്നവര്‍ ഈ ദിവസങ്ങളില്‍ അതില്‍നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉജൈരി കൂട്ടിച്ചേര്‍ത്തു.

 

 

No comments yet... Be the first to leave a reply!

Leave a Reply