മനാമ: ദേശീയ ദിനം കൊണ്ടാടുന്ന ബഹ്റൈന്‍ ജനതയും ഇവിടെ അധിവസിക്കുന്ന വിവിധ രാജ്യക്കാരും ആഘോഷത്തിമിര്‍പ്പിലേക്ക്. സ്വദേശി സംഘടനകളും വിദേശികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

രാജ്യത്തെ അഞ്ച് മുനിസിപ്പാലിറ്റികളും വ്യത്യസ്തമായ പരിപാടികള്‍ ആവിഷ്കരിക്കുകയും തങ്ങളുടെ പരിധിയിലുള്ള ാേറഡുകളും മറ്റും വിവിധ രൂപത്തില്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. മിക്കയിടങ്ങളിലും രാജ്യത്തിന്‍െറ പതാക പാറിപ്പറക്കുന്ന മനോഹര കാഴ്ച കാണാം. രാത്രി കാഴ്ച്ചക്കാര്‍ക്ക് ഇമ്പമുണ്ടാകുന്ന വിധം ഈന്തപ്പനകളും മറ്റും എല്‍.ഇ.ഡി ലൈറ്റുകള്‍ ചുറ്റി അലങ്കരിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ളീഷിലും ബഹ്റൈന്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതി പ്രകാശിപ്പിച്ചിട്ടുമുണ്ട്.

 

വിവിധ മുനിസിപ്പാലിറ്റികള്‍ക്ക് രണ്ട് മില്യന്‍ പൂക്കള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഇത് നഗരവീഥികളെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യത്യസ്തമായ ആഘോഷാലങ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഡോ. ജുമുഅ ബിന്‍ അഹ്മദ് അല്‍കഅ്ബി വെളിപ്പെടുത്തി.
ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിവിധങ്ങളായ ടി.വി, റേഡിയോ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍െറ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന പരിപാടികളാണ് ബഹ്റൈന്‍ ടി.വിയില്‍ ഉണ്ടാവുക. ബഹ്റൈന്‍ ഇന്നെത്തിനില്‍ക്കുന്ന വികസനത്തിന്‍െറയും പുരോഗതിയുടെയും കഥ പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കുന്ന ആകര്‍ഷക പരിപാടികളുമുണ്ടാവുമെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി അറിയിച്ചു.
ദേശീയ ദിനത്തോടനുന്ധിച്ച് വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി സാമൂഹിക ക്ഷേമകാര്യ മന്ത്രി ഡോ. ഫാതിമ ബിന്‍ത് മുഹമ്മദ് അല്‍ബലൂഷി വ്യക്തമാക്കി. 42ാമത് ദേശീയ ദിനവും 14ാമത് സ്ഥാനാരോഹണ ദിനവും പ്രമാണിച്ച് രാജ്യത്തെ ജനങ്ങളെ ഉല്‍ബുദ്ധരാക്കാനുതകുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുകയെന്നും അവര്‍ പറഞ്ഞു.

 

No comments yet... Be the first to leave a reply!

Leave a Reply