കേരളക്കരയില്‍ നിന്ന് ഒരാള്‍ പ്രവാസലോകത്തേക്ക് വരുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ തന്നെയായിരുന്നു ഞാനും ബഹ്റൈനില്‍ എത്തുന്നതിന് ഹേതുവായത്-13 വര്‍ഷങ്ങള്‍ക്കു മുന്‍പ്.


വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ നമ്മളില്‍ പലരും ചിന്തിച്ചു തുടങ്ങിയ ഗള്‍ഫ് വ്യാമോഹം എന്നിലും ഉണ്ടായിരുന്നു. പക്ഷെ, താല്‍ക്കാലികമെങ്കിലും ലഭിച്ച സര്‍ക്കാര്‍ ജോലി, പിന്നെ ഗള്‍ഫുകാരന്‍ ആയിരുന്ന പിതാവിന്‍െറ പിന്തിരിപ്പിക്കല്‍ എന്നിവ കാരണം ഗള്‍ഫ് മോഹം വേണ്ടെന്നു തോന്നിത്തുടങ്ങി. അത് അധികകാലം നിലനിന്നില്ല. സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുവാന്‍ സമയം എടുക്കും എന്ന തോന്നലും, വിവാഹ ശേഷം ബാധ്യതകള്‍ കൂടിയതും പെട്ടെന്ന് ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു കാരണമായി. വലിയ സമ്പാദ്യം ഉണ്ടാക്കണമെന്ന് കരുതുന്ന ശീലമോ ആഗ്രഹമോ കുടുംബപരമായും വ്യക്തിപരമായും അന്നും ഇന്നും നിലനിര്‍ത്തുന്ന രീതി ഇല്ല. എങ്കിലും തൊഴില്‍ ചെയ്തു മാന്യമായി ജീവിക്കുക എന്നതിന്‍െറ പ്രാധാന്യം ചെറുതല്ലല്ളോ.
ആദ്യ വിമാനം കയറുമ്പോള്‍ ഉമ്മ തന്ന ഉപദേശമായ ദൈവവിശ്വാസം , പ്രവാസജീവിതത്തിന്‍െറ ഒറ്റപ്പെടലുകളില്‍ ഒരുപാടു ഉപകരിച്ചു എന്നതും, ജീവിതം എന്തെന്ന് പഠിച്ചു എന്നതും ജീവിതത്തിലെ വലിയ തിരിച്ചറിയലുകള്‍ ആണ്. അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ ആയതാണ് വലിയ നേട്ടം-ഗൃഹാദുരത്വം, ഉറ്റവരെ പിരിഞ്ഞിരിക്കല്‍, നാട്ടിലെ ആഘോഷങ്ങള്‍, പലരുടെയും വേര്‍പാടുകള്‍ ഇങ്ങനെ ഒട്ടനവദി നഷ്ടങ്ങല്‍ക്കിടയിലും.
മാനവവിഭവശേഷി നാട്ടിനുള്ള മുതുല്‍ക്കൂട്ടക്കാന്‍ മലയാളനാട് ശ്രമം തുടങ്ങി എന്നാണ് ഈയടുത്തകാലത്തായി തൊഴിലാളികള്‍ പ്രവസലോകത്തെക്ക് വരവ് കുറയുന്നതില്‍ നിന്നും മനസ്സിലാക്കുന്നത്. എങ്കിലും ഇന്നും “ഫസ്റ്റ് ഫൈ്ളറ്റ്” കാത്തുനില്‍ക്കുന്നവര്‍ ഉണ്ടുതാനും. സാങ്കതേിക പരിജ്ഞാനം നേടി മാന്യമായ തൊഴില്‍ ലഭിക്കുവാനും, തൊഴില്‍ കരാറുകള്‍, നിയമത്തെ കുറിച്ചുള്ള അറിവുകള്‍ എന്നിവ പഠിച്ചുകൊണ്ടും, അതിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യറാവുന്ന മനസുമായി വേണം ഇനിയുള്ള തലമുറ പ്രവാസലോകത്ത് വിമാനം കയറേണ്ടത് എന്ന്, പ്രവാസലോകത്ത് വന്നു കുടുങ്ങിപ്പോയവരുടെ ദുരനുഭവങ്ങള്‍ക്കു കിട്ടാവുന്ന സമയങ്ങളില്‍ സഹായിക്കാന്‍ ശ്രമിക്കുന്ന എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉണര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

കെ.ടി. സലീം

No comments yet... Be the first to leave a reply!

Leave a Reply