ദമാം : വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മേലക്ക് ദമാമിലെ ഫുട്‌ബോള്‍ കളിക്കാരും ആരാധകരും മൈതാനത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ക്ലബ് സംഘാടകരുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിച്ച് വരുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് പരിപാടി സംഘടിപ്പിച്ചത്.

സമര മുഖത്തും ജീവിതത്തിലും രാഷ്ട്രപിതാവ് ഗാന്ധിജിയെ മാത്യകയാക്കിയിരുന്ന മഹാനായ പോരാളിയായിരുന്നു നെല്‍സണ്‍ മേലയെന്ന് അനുസ്മരണം നിര്‍വ്വഹിച്ച അഡ്വ: കെ.വൈ. സുധീന്ദ്രന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കളിക്കാര്‍ മൈതാനത്ത് ഒരു മിനുട്ട് മൗനാമാചരിച്ചതിന് ശേഷമാണ് മേളയുടെ ഉത്ഘാടന മല്‍സരം ആരംഭിച്ചത്.

No comments yet... Be the first to leave a reply!

Leave a Reply