ദമ്മാം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഓഐസിസി ദമ്മാം സോണ്‍ പ്രസിഡണ്ട് പി എം നജീബിന്റെ പിതാവുമായ സാദരിക്കോയയുടെ നിര്യാണത്തില്‍ ഓഐസിസി ദമ്മാംസോണ്‍ ആദരാഞ്ജലി രേഖപെടുത്തി .മലബാറിലെ ഏറ്റവും അനുഭവ ജ്ഞാനം ഉള്ള കഴിവുറ്റ ഒരു സീനിയര്‍ നേതാവിനെയാണ് സാദരിക്കോയയുടെ വിയോഗത്തോടെ കോണ്ഗ്രസ് രാഷ്ട്രീയത്തിന് നഷ്ടപെടുന്നതെന്നും ഓഐസിസി ദമ്മാം സോണ്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

പത്ര പ്രവര്‍ത്തകന്‍ , സ്വാതന്ത്ര സമര സേനാനി , തൊഴിലാളി നേതാവ് എന്നീ നിലകളില്‍ സാധാരണക്കാരുടെ ഇടയില്‍ ജീവിച്ചിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം എന്നും ഓഐസിസി ദമ്മാം സോണ്‍ കമ്മിറ്റി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഓഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം അഹമദ് പുളിക്കല്‍ ,മന്‍സൂര്‍ പള്ളൂര്‍ , രാജു കുര്യന്‍ ,സുരേഷ് കുന്നം, മുഹമദ് അലി പാഴൂര്‍ ,മാത്യു ജോസഫ്, ഹമീദ് ചാലില്‍ ,ബിജു കല്ലുമല, റോയ് ശാസ്താം കോട്ട , സുലൈമാന്‍ , അസാബു ഹുസൈന്‍,.എന്നിവര്‍ അനുശോചനം രേഖപെടുത്തി. ഓ ഐ സി ദമ്മാം സോണ്‍ എക്‌സിക്യുട്ടീവ് യോഗം നടക്കുന്നതിനിടയില്‍ ആണ് സാദരിക്കോയയുടെ മരണ വാര്‍ത്ത എത്തുന്നത്. തുടര്‍ന്ന് അനുശോചനം രേഖപെടുത്തി ഉടന്‍ തന്നെ യോഗം അവസാനിപ്പിച്ചു.

No comments yet... Be the first to leave a reply!

Leave a Reply