ദോഹ: ഖത്തറിലെ അറിയപ്പെടുന്ന സാമുഹിക പ്രവര്‍ത്തകനും വാണിജ്യരംഗത്തെ ശ്രദ്ധേയനുമായ കല്ലാച്ചി സ്വദേശി ആനാണ്ടി മൊയ്തു ഹാജി (67) നാട്ടില്‍ നിര്യാതനായി. മിസൈമീറില്‍ ആരംഭിച്ച ഗ്രാന്റ്മാളിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായ മൊയ്തു ഹാജി ഗ്രാന്റ്മാളിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സ്വദേശത്തേക്ക് മടങ്ങിയത്.

ഭാര്യ: മറിയം. മക്കള്‍ : അബ്ദുല്ല (ഖത്തര്‍ ഫൗണ്ടേഷന്‍ ), നാസര്‍ , ഫാരിസ്, മുഹമ്മദ് (എല്ലാവരും ഖത്തര്‍ ), ജമീല, സക്കീന. മരുമക്കള്‍: കുഞ്ഞാലി, അബ്ദുല്‍ ഹമീദ്.

1974ല്‍ ഖത്തറിലെത്തിയ മൊയ്തു ആദ്യകാലഘട്ടത്തില്‍ രൂപം കൊണ്ട മുസ്‌ലിം വെല്‍ഫെയര്‍ ലീഗ്, ചന്ദ്രിക റീഡേഴ്‌സ് ഫോറം, കെ.എം.സി.സി സംഘടനകളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. നിലവില്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയംഗമാണ്. കല്ലാച്ചി ചീറോത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ടൗണ്‍ മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, ഹിലാജ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ്, നാദാപുരം പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ്പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഖബറടക്കം ഇന്നു രാവിലെ 9.30ന് നാദാപുരം ജുമുഅത്ത് പള്ളിയില്‍ നടക്കും. ദോഹയിലെ അനുശോചന യോഗം രാത്രി കെ.എം.സി.സിയുടെ ഹിലാലുള്ള ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments yet... Be the first to leave a reply!

Leave a Reply