കുവൈത്ത് സിറ്റി :യൂത്ത് കോറസ് 17 മത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 19 വ്യാഴാഴ്ച്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. വൈകിട്ട് 6:15 ന് ആരംഭിയ്ക്കുന്ന പരിപാടിയില്‍ കുവൈത്തിലെ വിവിധ ദേവാലയങ്ങളിലെയും, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ,ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ എന്നിവടങ്ങളിലെ ഗായക സംഘങ്ങള്‍ ഗാനാലാപനം നടത്തും.യൂത്ത് കോറസ് പ്രസിഡന്റും, ക്വയര്‍മാസ്റ്ററുമായ ജോണ്‍ എബ്രഹാം എഴുതി സംഗീതമിട്ട പാട്ട് പരിപാടിയില്‍ അവതരിപ്പിയ്ക്കുന്നതയിരിയ്ക്കും.

യൂത്ത് കോറസ് സംഘടിപ്പിച്ച സമൂഹഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് മഹാ ഇടവകയ്ക്ക് ഏലിയാമ്മ ജോണ്‍ പഴയിടത്തില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും,രണ്ടാം സ്ഥാനം നേടിയ കുവൈത്ത് മലങ്കര റീത്ത് മൂവ്‌മെന്റിന് ഓമന ജോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം നേടിയ കിന്നാരം കുവൈത്തിന് യൂത്ത് കോറസ് എവര്‍റോളിംഗ് ട്രോഫിയും കൂടാതെ യൂത്ത് കോറസ് സംഘടിപ്പിച്ച രാജ്യാന്തര ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിയ്ക്കും.

പരിപാടിയുടെ വിജയത്തിനായി തോമസ് ചാണ്ടി എം.എല്‍ എ,ജോണ്‍ എബ്രഹാം, സോമു മാത്യു, അഡ്വ:ജോണ്‍ തോമസ്,ടോണി മാത്യു, രാജു സഖറിയ,സന്തോഷ് ഇയ്യോ, ഷിബു പുല്ലംപ്പള്ളില്‍ ഷാജി സൈമണ്‍ എബി കോശി,ജോജി ജേക്കബ്,എം.പി സെന്‍ ,ഷിജു ഓതറ, ഐപ്പ് മാത്യു എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിയ്ക്കുന്നു.പരിപാടിയില്‍ കുവൈത്തിലെ വിവിധ സാമൂഹ്യ, സാംസ്‌ക്കാരിക, മതനേതാക്കള്‍ പങ്കെടുക്കുന്നതായിരിയ്ക്കും.

No comments yet... Be the first to leave a reply!

Leave a Reply