മനാമ: ദേശീയ എയര്‍ലൈന്‍സായ ഗള്‍ഫ് എയര്‍ ആസ്ഥാനത്ത് വനിതാ ദിനം ആഘോഷിച്ചു. ഗള്‍ഫ് എയര്‍ വനിതകള്‍ക്ക് എന്നും മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് ചീഫ് ഫിനാന്‍സ് ഓഫീസര്‍ സഹര്‍ അതായി പറഞ്ഞു. ഇപ്പോള്‍ ഗള്‍ഫ് എയറില്‍ 926 വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് മൊത്തം ജീവനക്കാരുടെ 33 ശതമാനം വരും.

ഫിനാന്‍സില്‍ മാത്രം ജോലി ചെയ്യുന്നവരില്‍ 44 ശതമാനം പേര്‍ സ്ത്രീകളാണ്. എയര്‍ലൈന്‍സിന്‍െറ എല്ലാ സെക്ഷനുകളിലും ബഹ്റൈനി വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ക്യാപ്റ്റന്‍, വനിത സീനിയര്‍ ഫസ്റ്റ് ഓഫീസര്‍, ഫസ്റ്റ് ഓഫീസര്‍, ലൈസന്‍സുള്ള എഞ്ചിനിയര്‍മാര്‍, കാബിന്‍ ക്ര്യൂ, ഡോക്ടര്‍മാര്‍, അക്കൗണ്ടന്‍റ്സ് എന്നീ സുപ്രധാന പദവികളിലും വനിതകള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നുണ്ട്. തംകീനുമായി സഹകരിച്ച് കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ഗള്‍ഫ് എയര്‍ സന്നദ്ധമാണെന്ന് സഹര്‍ അതായി കൂട്ടിച്ചേര്‍ത്തു.
കസ്റ്റംസ് അഫയേഴ്സ് വിഭാഗം വനിതാ ദിനം ആഘോഷിച്ചു. സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു പരിപാടി. കസ്റ്റംസില്‍ മികവ് പുലര്‍ത്തിയ വനിതകളെ ചടങ്ങില്‍ ആദരിച്ചു. നാഷനാലിറ്റി പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍റ്സ് അഫയേഴ്സ് വിഭാഗവും വനിതാ ദിനാഘോഷം സംഘ്ടിപ്പിച്ചു.

No comments yet... Be the first to leave a reply!

Leave a Reply