എമിറേറ്റില്‍ സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന അനുവദിച്ചുകൊണ്ട് ദുബായ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കി. ഉയര്‍ന്ന ഗ്രേഡിലുള്ള ജീവനക്കാര്‍ക്കാണ് 30 മുതല്‍ 100 ശതമാനം വരെയുള്ള ശമ്പളവര്‍ധന അനുവദിച്ചിട്ടുള്ളത്. ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍വരുന്ന വര്‍ധിപ്പിച്ച ശമ്പളം ഡിസംബര്‍ മുതല്‍ നല്കിത്തുടങ്ങും.

അതത് ജോലികളുടെ പ്രകൃതമനുസരിച്ചുള്ള ബത്ത എന്ന നിലയിലാണ് വര്‍ധിപ്പിച്ച തുക ശമ്പളത്തിനൊപ്പം നല്കുക. ഗ്രേഡ് 16ന് മുകളിലുള്ള ഉദ്യോഗസ്ഥരാണ് ഇതിനര്‍ഹരാകുക. ഇത്തരത്തില്‍ 32 ഡിവിഷനുകളിലുള്ള ജീവനക്കാര്‍ വര്‍ധനയ്ക്കര്‍ഹരാകും. ജൂണില്‍ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
gov
തൊഴില്‍വിപണിയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന തസ്തികകള്‍, പ്രസ്തുത തസ്തികകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം, അതത് വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിശ്ചിത ജോലി ഉണ്ടാക്കുന്ന സ്വാധീനം തുടങ്ങിയവ പരിഗണിച്ചാണ് അലവന്‍സ്.
എന്‍ജിനീയര്‍മാര്‍, നിയമവിദഗ്ധര്‍, നിക്ഷേപരംഗത്തെ വിദഗ്ധര്‍, കോടതിയിലെ തര്‍ക്കപരിഹാര വിഭാഗത്തിലെ ഉദ്യേഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഇന്‍േറണല്‍ ഓഡിറ്റര്‍മാര്‍, ഐ.ടി, ഹ്യൂമന്‍ റിസോഴ്‌സസ്, മാനേജ്‌മെന്റ് രംഗത്തെ ഉയര്‍ന്ന തസ്തികകളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് നിലവിലുള്ള ശമ്പളത്തിന്റെ പകുതി അലവന്‍സായി നല്കും.

പാരാമെഡിക്കല്‍ മേഖലയില്‍ നിന്നുള്ള അക്കൗണ്ടന്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, എമര്‍ജന്‍സി വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍, ആരോഗ്യ, പരിസ്ഥിതി, പൊതുസുരക്ഷ, കസ്റ്റംസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും അമ്പത് ശതമാനം വര്‍ധന ബാധകമാണ്.

No comments yet... Be the first to leave a reply!

Leave a Reply