മഴയുടെ അകമ്പടിയോടെ തലസ്ഥാന നഗരിയായ റിയാദില്‍ അതിശൈത്യം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മഴ തുടങ്ങിയത്. ഇന്ന് ശൈത്യം കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

wintergulf

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്നലെ ശീതക്കാറ്റ് അടിച്ചുവീശിയിരുന്നു. വടക്കന്‍ പ്രവിശ്യകളില്‍ മൈനസ് ഡിഗ്രിയാണ് താപനില. സൈബീരിയന്‍ കാറ്റിന്റെ പ്രതിഫലനമാണിപ്പോഴുള്ള തണുപ്പ്.
അതേസമയം റഷ്യയിലെ അലിക്‌സ ശൈത്യക്കാറ്റ് രാജ്യത്തിന്റെ മധ്യ പ്രവിശ്യയിലെത്തിയിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

No comments yet... Be the first to leave a reply!

Leave a Reply