ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി അധികാരമേറ്റതിന്റെ സ്മരണ പുതുക്കിയാണ് ഡിസംബര്‍ 18 ദേശീയ ദിനമായി ആചരിക്കുവാന്‍ രാജ്യം തീരുമാനിച്ചത്. മുഴുവന്‍ നിവാസികളുടേയും പങ്കാളിത്തത്തോടെയുള്ള വിപുലമായ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.  ഐക്യത്തോടെ മുന്നേറാനും പുരോഗതിയിലേക്ക് നീങ്ങുവാനും ലക്ഷ്യമിട്ടാണ് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി ഖത്തറിന്റെ പിതാവ് അഥവാ സ്ഥാപകന്‍ എന്ന സ്ഥാനം കരസ്ഥമാക്കിയത്. ഡിസംബര്‍ 18 ദേശീയദിനമായി ആചരിക്കുവാന്‍ 2007 ലാണ് ഗവണ്‍മെന്റ് തീരുമാനിച്ചത്.

ഞങ്ങളുടെ അഭിമാനത്തിന്റെ ആശ്രയം ഞങ്ങളുടെ ഹൃദയങ്ങള്‍ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ആഘോഷ ചടങ്ങുകള്‍ നടക്കുക ദേശീയദിനാഘോഷത്തിന്റെ സന്ദേശവും സന്തോഷവും പ്രജകളുമായും രാജ്യത്ത് അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുമായും പങ്കുവെക്കുന്ന വണ്‍ ലൗ എന്ന മാനവിക സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരമായ പ്രമേയത്തോടെ നാടും നഗരവും ആഘോഷത്തിന്നൊരുങ്ങുമ്പോള്‍ രാജ്യ പുരോഗതതിയുടേയും വളര്‍ച്ചയുടേയും വികാരം ഏവരേയും കോരിത്തരിപ്പിക്കുന്നതോടൊപ്പം വളര്‍ച്ചാവികാസത്തില്‍ സജീവ പങ്കാളിത്തമുറപ്പിക്കുവാനും സഹായിക്കുന്നു.
ഓഫീസുകളും താമസ സ്ഥലങ്ങളും വാഹനങ്ങളുമൊക്കെ ദേശീയ പതാകയും ദിനാഘോഷ സന്ദേശവുമായി അണിയിച്ചൊരുക്കി രാജ്യം മുഴുവന്‍ ആഘോഷത്തില്‍ പങ്കാളികളാവുന്ന മനോഹരമായ കാഴ്ചയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ഖത്തറിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അധികാരമേറ്റ ശേഷമുള്ള ആദ്യ ദേശീയ ദിനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും സവിശേഷമായ അനുഭവമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .

qatar
ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പബ്ലിക് ഡിപാര്‍ട്ട്‌മെന്റ് വിവിധ കമ്മ്യൂണിറ്റി വിഭാഗവുമായി അല്‍ഖോര്‍, റയ്യാന്‍, വക്‌റ, വെസ്‌റ്റെന്‍ഡ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന കലാകായിക വിനോദ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . 18ന് രാവിലെ എട്ടിന് ഖത്തര്‍ ദേശീയഗാനത്തോടെ ആരംഭിക്കുന്ന പരിപാടി രാത്രി 11ന് സമാപിക്കും. പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണം, വെള്ളം, അടിയന്തര മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കും. കനത്ത സുരക്ഷാസംവിധാനങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയവര്‍ക്കായാണ് ദേശീയദിനത്തില്‍ വ്യത്യസ്ഥങ്ങളായി കലാകായിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്കന്‍ കമ്മ്യൂണിറ്റികളുടെ പരിപാടി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെസ്‌റ്റെന്‍ഡ് പാര്‍ക്കിലാണ് നടക്കുക. കൂടാതെ ട്വന്റി20 ഫോര്‍ നാഷന്‍ ക്രിക്കറ്റ് മത്സരവും ഇവിടെ നടക്കും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എക്‌സ്പാട്രിയേറ്റ്‌സ് ടീമുകളാണ് മത്സരിക്കുക. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പരേഡും തീമാറ്റിക് സോങ്ങും അരങ്ങേറും.
ഇന്ത്യ, ശ്രീലങ്കന്‍ കമ്മ്യൂണിറ്റിയുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.വക്‌റ സ്‌പോര്‍ട്‌സ് ക്ലബില്‍ പാകിസ്താന്‍, ബംഗ്ലാദേശ് കമ്മ്യൂണിറ്റികളുടെ പരിപാടിയാണ് അരങ്ങേറുക.  റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ ഫിലിപ്പൈന്‍സ്, ഇന്തോനീഷ്യ, മലേഷ്യ കമ്മ്യൂണിറ്റികള്‍ക്കും നേപ്പാളി കമ്മ്യൂണിറ്റികള്‍ക്ക് കലാ കായിക വിനോദ പരിപാടികള്‍ അല്‍ഖോറിലും നടക്കും. ഫുട്‌ബോള്‍ സൗഹൃദ മത്സരം, വോളിബോള്‍, 100, 200 മീറ്റര്‍ ഓട്ടം (കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും) എന്നിവയും അരങ്ങേറും.

No comments yet... Be the first to leave a reply!

Leave a Reply