പ്രവാസി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ പാസ്ബുക്കുമായി ഇന്ത്യയിലെ മുന്‍നിര വാണിജ്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗള്‍ഫ് മേഖലയില്‍ വന്‍ വികസനത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായുള്ള എം-പാസ് ബുക്ക് അടുത്തമാസം പ്രാബല്യത്തില്‍ വരും. വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് മൊബൈല്‍ ഫോണിലൂടെ അപ്പപ്പോള്‍ കാണാവുന്നതാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്‍പുള്ള വിനിമയ വിവരങ്ങളും ഇത്തരത്തില്‍ ലഭ്യമാണെന്നതാണ് പ്രത്യേകതയെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.എ. ജോസഫ് പറഞ്ഞു.

പ്രവാസികളുടെ പണം മികച്ച വിനിമയ നിരക്കില്‍ നാട്ടിലെത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 31 എക്‌സ്‌ചേഞ്ചുകളുമായി ചേര്‍ന്ന് വിപുല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ ഏഴ് ശാഖകളിലാണ് ഈ സംവിധാനമുള്ളത്. ഗ്ലോബല്‍ വില്ലേജിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന് പ്രത്യേക സ്റ്റാള്‍ തുറന്നിട്ടുണ്ട്. ആയാസ രഹിതവും സുരക്ഷിതവുമായ പണമിടപാട് നടത്തുന്നതിനും മികച്ച നിക്ഷേപ അവസരമൊരുക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ ബാങ്ക് ആവിഷ്‌കരിച്ചിരിക്കുന്നു.

 

visa-comman

മൂന്ന് വര്‍ഷ കാലാവധിക്ക് 10 ശതമാനം ആദായം ലഭിക്കുന്ന എസ്‌ഐബി, എന്‍ആര്‍ഐ, മാക്‌സ് പ്ലസ് പദ്ധതികള്‍ക്ക് സുരക്ഷിത നിക്ഷേപത്തിന് യോജിച്ചവയാണ്. നാട്ടില്‍ വീട് വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഭവന വായ്പ അനുവദിക്കുന്നു. ഗള്‍ഫില്‍ നിലവിലുള്ള ഇടപാടുകാരുടെ എണ്ണം അടുത്ത വര്‍ഷത്തോടെ മൂന്നര ലക്ഷത്തില്‍ നിന്ന് വര്‍ധിപ്പിക്കും. രൂപയുടെ മൂല്യം കുറഞ്ഞതോടെ ബാങ്കില്‍ നിക്ഷേപം വര്‍ധിച്ചതായി വി.എ. ജോസഫ് പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഏബ്രഹാം തര്യന്‍, ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ എ.എഫ്. പോള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

No comments yet... Be the first to leave a reply!

Leave a Reply